Shobika

ഇ.വി.എം. കമ്മീഷനിങ് നാളെയും മറ്റന്നാളും (ഏപ്രില്‍ 1, 2)

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ നാളെയും ഏപ്രില്‍ രണ്ടിനുമായി (ബുധന്‍, വ്യാഴം) നടക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ഇ വി എം ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്യുന്നതാണ് കാന്‍ഡിഡേറ്റ് സൈറ്റിംഗ് പ്രക്രിയ. വോട്ടിങ് മെഷീനുകളുടെ സ്വീകരണ- വിതരണ കേന്ദ്രങ്ങളില്‍ അതത് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടക്കുക. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. ഇവിടെ നിന്നും പോളിങ് ദിവസത്തിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

1 st paragraph

ജില്ലയിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ മണ്ഡലം, സ്വീകരണ-വിതരണ കേന്ദ്രം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു

1. കൊണ്ടോട്ടി- ജി.വി.എച്ച്.എസ്.എസ്. മേലങ്ങാടി
2. ഏറനാട്- ജി.യു.പി.എസ്. ചുള്ളക്കാട്
3. നിലമ്പൂര്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
4. വണ്ടൂര്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
5. മഞ്ചേരി- ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
6. പെരിന്തല്‍മണ്ണ- ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ
7. മങ്കട- ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ
8. മലപ്പുറം- ഗവ.കോളെജ്, മലപ്പുറം
9. വേങ്ങര- കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി
10. വള്ളിക്കുന്ന്- ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി
11. തിരൂരങ്ങാടി- ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, തിരൂരങ്ങാടി
12. താനൂര്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
13. തിരൂര്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
14. കോട്ടക്കല്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
15. തവനൂര്‍- കേളപ്പജി കോളെജ് ഓഫ് അഗ്രിക്കള്‍ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
16. പൊന്നാനി- അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൊന്നാനി

2nd paragraph

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രം- ഗവ.കോളെജ്, മലപ്പുറം.

നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍- അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി

വേങ്ങര- കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി

വള്ളിക്കുന്ന്- ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി

തിരൂരങ്ങാടി- ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, തിരൂരങ്ങാടി

താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍- എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍

തവനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍- അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൊന്നാനി