Shobika

കേരള ഭരണം ആർക്ക്? , ജനവിധി പ്രവചിച്ച് സിറ്റി സ്കാൻ എക്സിറ്റ് പോൾ; വിശദാംശങ്ങൾ വായിക്കാം.. 

ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ? കേരളം ഉറ്റുനോക്കുന്ന ആ നിർണ്ണായക ചോദ്യത്തിന് ഉത്തരവുമായി ഞങ്ങളുടെ സർവേ ഫലങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുകയാണ്.

1 st paragraph

കേരളത്തിൽ ഇത്തവണ വൻ ഭരണമാറ്റമുണ്ടാകുമെന്നാണ് സിറ്റി സ്കാൻ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് വലിയ യുഡിഎഫ് തരംഗത്തിനാണ്. 88 സീറ്റു മുതൽ 92 സീറ്റു വരെ നേടി യുഡിഎഫ് ഭരണം തിരിച്ചു പിടിക്കുമെന്ന് സിറ്റി സ്‌കാൻ എക്‌സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. 46 മുതൽ 50 സീറ്റ് വരെയാണ് സർവേയിൽ എൽഡിഎഫിന് സാധ്യത. ബി ജെ പി മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു.

2nd paragraph

കേരളം അടുത്ത അഞ്ച് വർഷക്കാലം ആര് ഭരിക്കണമെന്ന തീരുമാനം ജനം കൈകൊണ്ടു കഴിഞ്ഞു. ഭരണത്തുടർച്ചയോ , അതോ ഭരണമാറ്റമോ എന്ന കൂട്ടലും കിഴിക്കലുമായി മുന്നണികൾ സജീവമാണിപ്പോഴും.

ഇതിനോടകം ഒട്ടനവധി സർവേകൾ മലയാളികൾക്കു മുന്നിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിൽ നൂറു സീറ്റിന് മുകളിൽ യുഡിഎഫ് നേടി ഭരണമാറ്റവും , 80 വരെ സീറ്റുകൾ ഇടതുപക്ഷം നേടി ഭരണത്തുടർച്ചയും അവകാശപ്പെടുന്നതാണ് പല സർവേകളും. എന്നാൽ മിക്ക രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ യു ഡി എഫിന് ഭരണം ഉറപ്പാക്കുന്നതാണ്.

സംസ്ഥാനത്തെ 140 മണ്ഡങ്ങളിൽ നിന്നുള്ള എക്സിറ്റ് പോൾ സാമ്പിൾ സർവേകളും പഠനങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തി ലാണ് സിറ്റി സ്‌കാൻ മീഡിയ എക്സിറ്റ് പോൾ സർവേ തയ്യാറാക്കിയിട്ടുള്ളത്.

ചൂടേറിയ പ്രചാരണവും ഭരണ വിരുദ്ധ വികാരവും ഏത് തരത്തിൽ വോട്ടിനെ സ്വാധീനിച്ചുവെന്ന് വർവേ സൂചിപ്പിക്കുന്നു. 2021 ൽ നിന്നും 2026ൽ എത്തിയപ്പോൾ 4 ശതമാനത്തിൻ്റെ പോളിംഗ് വർദ്ദനവ് ആർക്ക് അനുകൂലമാകുമെന്നതും നിർണ്ണായകമാണ്.

കുതിച്ചുയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാന്ന് ഓരോ മുന്നണിയും. 1987 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ഇത്തവണ നടന്നതായാണ് വിലയിരുത്തുന്നത്. 78.27 ശതമാനമാണ് ഇത്തവണത്തെ കണക്ക്. മുതിർന്ന പൗരൻമാർ വീട്ടിൽ ചെയ്ത വോട്ടും ഉദ്യോഗസ്ഥരുടെ വോട്ടും ചേരുമ്പോൾ പോളിംഗ് ശതമാനം 80 കടക്കും.

ഭരണവിരുദ്ധ വികാരം ശക്തമായി ഈ തെരഞ്ഞെടുപ്പിൽ നിഴലിക്കുന്നതായി പോളിംഗ് ശതമാനവും സർവേ ഫലങ്ങളും സൂചിപ്പിക്കുന്നു.

88 മുതൽ 92 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചതായാണ് സൂചന.

ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് വലിയ തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. 46 മുതൽ 50 സീറ്റുകളിൽ എൽഡിഎഫ് ഒതുങ്ങിയേക്കാം. മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ നേടി എൻഡിഎ നിയമസഭയിൽ സാന്നിധ്യം ഉറപ്പിക്കുമെന്നും സിറ്റി സ്കാൻ സർവേ പ്രവചിക്കുന്നു.

പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനവ് ആർക്ക് ഗുണകരമാകും എന്നതായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയിരുന്നത്. ഈ അധിക വോട്ടുകൾ ഭരണമാറ്റത്തിന് അനുകൂലമായി ചിന്തിച്ചു എന്നാണ് സിറ്റി സ്കാൻ സർവേ നൽകുന്ന സൂചന.

ചൂടേറിയ പ്രചാരണ വിഷയങ്ങളും, സർക്കാരിനെതിരെയുള്ള വികാരവും ജനവിധിയിൽ നിർണ്ണായകമായിട്ടുണ്ട്. നിശബ്ദ വോട്ടുകളും യുവ വോട്ടർമാരുടെ നിലപാടും യുഡിഎഫിന് അനുകൂലമായ കാറ്റായി മാറിയെന്നാണ് വിലയിരുത്തൽ.

യുഡിഎഫിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ്, കേരള കോൺഗ്രസ് ജേക്കബ്, സി എം പി , ആർഎംപി, ആർ എസ് പി, തൃണമൂൽ എന്നീ പാർട്ടികൾ 33 മുതൽ 35 സീറ്റ് വരെ നേടും. 55 സീറ്റ് മുതൽ കോൺഗ്രസും നേടിയാണ് യുഡിഎഫ് ശക്തമായ ഭരണമാറ്റം നടത്തുന്നത്.

കണക്കുകൾ യുഡിഎഫിന് അനുകൂലമാണെങ്കിലും യഥാർത്ഥ വിധി അറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണം.