‘തോറ്റെന്ന് വിചാരിക്കരുത്, ശ്രമം തുടരും; ആർക്കും തടയാനാവില്ല, രാജ്യത്തെ 100% വനിതകളുടെ ആശിർവാദം ഉണ്ട്’; പ്രധാനമന്ത്രി

വനിതാ സംവരണ നിയമഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷവിമർശനവുമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വനിതകളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ലിന്റെ പൂർണമായ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം എന്ന് താൻ പറഞ്ഞു. എന്നിട്ട് പ്രതിപക്ഷം എതിർത്തുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

സഭയിൽ 66 ശതമാനം ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ രാജ്യത്തെ 100 ശതമാനം വനിതകളുടെ ആശിർവാദം ഉണ്ടെന്നറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെ അധികാരം കവർന്നെടുക്കാൻ ആർക്കും സാധിക്കില്ല. ശരിയായ സമയം വരും. തോറ്റുവന്ന് വിചാരിക്കരുതെന്നും പ്രയത്നം അവസാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഇന്നലെ എണ്ണം കുറവായിരുന്നു. എന്നാൽ വനിതകൾക്ക് വേണ്ടിയുള്ള ഉള്ള ശ്രമം തുടരും. തടയാൻ ആർക്കും ആവില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാർട്ടികളുടെ സ്വാർഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാർട്ടികൾ ആഘോഷിച്ചു. നാരിശക്തിക്ക് പ്രതിപക്ഷം തടയിട്ടെന്നും കുടുംബാധിപത്യ പാർട്ടികൾക്ക് നാരിശക്തിയെ പേടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

