Bridal

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയും തുടരും. ഘടകകക്ഷി നേതാക്കളുമായി നാളെ നിയുക്ത മുഖ്യമന്ത്രി ചർച്ച നടത്തും. രാവിലെ 11 മുതലാകും ചർച്ചകൾ. തിങ്കളാഴ്ച സത്യപ്രതിനിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യും. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

1 st paragraph

ഈ മാസം 22ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. 18 ന് മുഴുവൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. 21 എംഎൽഎമാരുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. 22 സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. UDF നയപ്രഖ്യാപനം ഈ മാസം 28 ന് നടക്കും. അടുത്ത മാസം 5 ന് ബജറ്റ് നടക്കും. കോൺഗ്രസിന്റെ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ നേതാക്കളുമായി ചർച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.

അതേസമയം മന്ത്രിസ്ഥാനം ഉറപ്പായെന്ന് സി പി ജോൺ പ്രതികരിച്ചു. വകുപ്പ് ഏതെന്നുള്ള തീരുമാനം നാളെ അറിയാം. വകുപ്പുകൾ സംബന്ധിച്ച വിഷയം ഇന്ന് ചർച്ചയായില്ല. നാളെ അത്തരം കാര്യങ്ങളിൽ ചർച്ച നടക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് നാളത്തെ ചർച്ചയിൽ തീരുമാനമാകും എന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അഞ്ചു മന്ത്രിസ്ഥാനം ലഭിക്കുമോ എന്നത് കൂട്ടായി ചർച്ച ചെയ്യേണ്ട വിഷയം. ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2nd paragraph

അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.