Bridal

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; വീണ്ടും വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയില്‍ രാജ്യം

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 1.93 ഡോളര്‍ ഉയര്‍ന്ന് 93.05 ഡോളറിലെത്തി. ലെബനോണില്‍ ഇസ്രായേല്‍ അധിനിവേശം തുടരുന്നതും ഇറാന്‍ – യുഎസ് സമാധാന കരാര്‍ അന്തിമമാക്കാത്തതുമാണ് എണ്ണ വില വര്‍ധിക്കാന്‍ കാരണം.

1 st paragraph

ഓഗസ്റ്റില്‍ കാലാവധി അവസാനിക്കുന്ന ബ്രെന്റ് ഓയില്‍ ഫ്യൂച്ചേഴ്സ് ബാരലിന് 2.1% ഉയര്‍ന്ന് 92.99 ഡോളറിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്സും ബാരലിന് 2.1% ഉയര്‍ന്ന് 89.20 ഡോളറിലെത്തി. ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കുറച്ചൊരു ആശ്വാസത്തിന് ശേഷമാണ് വീണ്ടും ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരിക്കുന്നത്. സമാധാന കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഉപാധികളെച്ചൊല്ലി ചര്‍ച്ചകള്‍ നീണ്ടുപോകുന്നതും തെക്കന്‍ ലെബനനിലേക്ക് ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ചതും വിപണിയില്‍ വലിയ തിരിച്ചടികളുണ്ടാക്കുന്നുണ്ട്.

യുദ്ധപശ്ചാത്തലത്തില്‍ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി.

 

2nd paragraph