ചിമ്മിനി ഡാം തുറക്കാന്‍ അനുമതി
നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71 മീറ്ററാണ്. ഡാമില്‍ സംഭരണ ശേഷിയുടെ 96.48 ശതമാനം ജലമുണ്ട്.
അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതുമൂലം കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നിവയിലെ ജലനിരപ്പ് ഉയരാനും വെള്ളം കലങ്ങാനും ഇടയുള്ളതിനാല്‍ പുഴകളില്‍ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി