Bridal

വിജയികൾക്ക് അനുമോദനവും ദുരിതാശ്വാസ നിധിയിലേക്ക് ബ്രൈഡൽ ക്രാഫ്റ്റിന്റെ ഫണ്ട് കൈമാറ്റവും

തിരൂർ: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി തിരൂർ ഉപജില്ലയുടെ അഭിമാനമായി മാറിയ മിടുക്കരായ വിദ്യാർത്ഥികൾക്കായി ബ്രൈഡൽ ക്രാഫ്റ്റിന്റെയും (Bridal Craft) ബ്രൈഡൽ കി ശാദിയുടെയും (Bridal Ki Shaadi) ആഭിമുഖ്യത്തിൽ ‘സ്നേഹാദരം’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.​പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.എൻ ഷംസുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ, താനൂർ എം.എൽ.എ പി.കെ നവാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. തിരൂർ മുൻസിപ്പൽ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ധു എന്നിവർ വിശിഷ്ട സാന്നിധ്യമായി.​

1 st paragraph

ചടങ്ങിൽ വെച്ച് തിരൂർ നഗരസഭയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബ്രൈഡൽ ക്രാഫ്റ്റിന്റെ ധനസഹായം നഗരസഭാ അധികൃതർക്ക് കൈമാറി. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഭാവന നൽകിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.​ബ്രൈഡൽ ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ മുത്തുകോയ തങ്ങൾ, ഡയറക്ടർമാരായ പി.എസ്.എം കുഞ്ഞീതു ഹാജി, സൽമാൻ, ഷാഫി ഹാജി, അബി തങ്ങൾ, അഹമ്മദ് ശരീഫ്, ജനറൽ മാനേജർ പ്രത്യുഷ് കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ തുടർപഠനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനുമായാണ് ഈ അനുമോദന സദസ്സ് സംഘടിപ്പിച്ചതെന്ന് മാനേജ്‌മെന്റ് ഭാരവാഹികൾ അറിയിച്ചു.