യോഗ ഇന്‍സ്ട്രക്ടർ ഒഴിവ്

പറപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എന്‍.വൈ.എസ്.ബിരുദം/എം.എസ്.സി (യോഗ)/ എം.ഫില്‍ യോഗ/ തത്തുല്യ യോഗ്യത-യോഗ അസോസിയോഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ ഉള്ള ഒരു വര്‍ഷത്തില്‍ കുറയാതെ യോഗ കോഴ്‌സിലുള്ള സര്‍ട്ടിഫിക്കറ്റ്/ പി ജി ഡിപ്ലോമ.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും അഡ്രസും ഫോണ്‍ നമ്പറും സഹിതം പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 17 നകം അപേക്ഷിക്കണം. ഫോണ്‍- 9744322314.