മുസ്ലീം നിയമപ്രകാരം രണ്ട് വിവാഹം കഴിക്കാമല്ലോ? വിവാഹ അഭ്യൂഹങ്ങളില്‍ നിലപാട് കടുപ്പിച്ച് സജ്ന

കൊച്ചി : നടൻ റസൂല്‍ പൂക്കുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗർഭാവസ്ഥാ വാർത്തകളെക്കുറിച്ചും പ്രതികരിച്ച് നടി സജ്ന നൂർ.

താൻ പിഴച്ചല്ല ജീവിക്കുന്നതെന്നും, വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളെ രൂക്ഷമായ ഭാഷയിലാണ് സജ്ന വിമർശിച്ചത്. ‘പല ആണുങ്ങളോടൊപ്പം പിഴച്ചു ജീവിക്കുകയല്ല ഞാൻ. ഒരാളെ ഇഷ്ടപ്പെടുന്നത് തെറ്റാണോ? നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവർ സ്വന്തം ഫ്രസ്ട്രേഷൻ തീർക്കുകയാണ്. അമിതമായി വിശ്വസിക്കരുത്, എല്ലാവരെയും ഒരു കൈ അകലത്തില്‍ നിർത്തണം എന്ന് ഞാൻ പഠിച്ചു,’ നടി പറയുന്നു. തന്റെ സ്വകാര്യ ജീവിതം എപ്പോള്‍ തുറന്നു പറയണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും അവർ വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, മുസ്ലിം മതവിശ്വാസപ്രകാരം പുരുഷന്മാർക്ക് രണ്ട് വിവാഹം കഴിക്കാനുള്ള അനുവാദമുണ്ടെന്നും, ആദ്യ ഭാര്യയുടെ സമ്മതത്തോടെ വിവാഹം കഴിക്കാമെന്നും നടി ഓർമ്മിപ്പിച്ചു. ‘ഞാൻ വിവാഹം കഴിക്കുമെന്നോ കഴിച്ചുവെന്നോ അല്ല പറയുന്നത്, ഇതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. എത്രയോ താരങ്ങള്‍ വിദേശത്ത് കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു, അവർക്കൊന്നും ഇല്ലാത്ത പ്രശ്നം എനിക്കെന്താണ്?’ സജ്ന ചോദിക്കുന്നു.
റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ഫോട്ടോയും താൻ ഗർഭിണിയാണെന്ന സൂചന നല്‍കുന്ന ചിത്രവും നേരത്തെ സജ്നയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ആ പോസ്റ്റ് പങ്കുവെച്ചതെന്നുമാണ് സജ്ന പിന്നീട് നല്‍കിയ വിശദീകരണം.
അവതാരകനും നടനുമായ ഫിറോസ് ഖാനുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷം സജ്ന സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാവിഷയമായിരുന്നു. തന്റെ കുടുംബവും സുഹൃത്തുക്കളും തനിക്കൊപ്പമുണ്ടെന്നും, ഇത്തരം അധിക്ഷേപങ്ങള്‍ കണ്ട് തളരില്ലെന്നും നടി ഉറപ്പിച്ചു പറഞ്ഞു.