Bridal

ഷൂ ഇടുന്നതിനിടെ മൂര്‍ഖൻ പാമ്പിന്റെ കടിയേറ്റു ; യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ

കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്.

1 st paragraph

യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാനായി ധൃതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. ജോലിക്ക് പോകേണ്ട ധൃതിയില്‍ ഷൂവിനകം ശ്രദ്ധിച്ചില്ല.

ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കാലില്‍ നിന്ന് ഷൂ ഊരിമാറ്റുകയായിരുന്നു. അതിന് മുൻപ് തന്നെ പാമ്പ് കടിയേറ്റിരുന്നു.ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ചികിത്സ നല്‍കി.

 

2nd paragraph