Main Banner

നേരിട്ടല്ല; ഇറാനും അമേരിക്കയും ദോഹയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തി

ഇറാനും അമേരിക്കയും ദോഹയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തി. മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ വഴി ഇറാനും അമേരിക്കയും ദോഹയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ്-ഇറാന്‍ ധാരണാപത്രം ഔപചാരികമാക്കുന്നത് സംബന്ധിച്ച് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. അമേരിക്കന്‍ പ്രതിനിധികളുമായി ഇറാന്‍ പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തില്ല.

1 st paragraph

ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ലെന്ന് ഇന്നലെ തന്നെ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇറാന്‍ – അമേരിക്ക ചര്‍ച്ച തീരുമാനമായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയവും ഇന്നലെ വ്യക്തമാക്കി. അമേരിക്കന്‍ സംഘം എത്തിയത് ഇറാന്‍ ലബനന്‍ കരാറുകളിലും മറ്റും ചര്‍ച്ച നടത്താനെന്നും ഇറാനുമായുള്ള ചര്‍ച്ചക്ക് അല്ല സംഘം എത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ക്കോ നേതൃത്വത്തിനോ എതിരായ ഏതൊരു ഭീഷണിക്കും ഉടനടി മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്തി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ പ്രകോപനപരമായ പരാമര്‍ശങ്ങളിലാണ് പ്രതികരണം. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ മരണത്തിനായി അടയാളപ്പെടുത്തിയെന്ന കാറ്റ്‌സിന്റെ പോസ്റ്റാണ് ഇറാനെ പ്രകോപിപ്പിച്ചത്.

2nd paragraph