Main Banner

‘ബാറുകളില്‍ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു’;എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം ലിജു

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം ലിജു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു. ബാര്‍ ഉടമകള്‍ തന്നോട് പരാതിയായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബാറുകളില്‍ ബട്ടന്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്‌തോളാന്‍ താന്‍ ബാറുടമകളോട് പറഞ്ഞിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി എം ലിജു പറഞ്ഞു.

1 st paragraph

അവിടെ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു എന്ന് പരാതിയുണ്ട്. ആദ്യം ഉയര്‍ന്ന തലത്തിലുള്ളവരുടെ വരവായിരുന്നു. അവര്‍ക്ക് കൊടുത്തു വിടുന്നു. അതുകഴിഞ്ഞ് മറ്റുള്ളവര്‍ വരുന്നു. ഇതൊന്നും ശരിയല്ല. ശരിയാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. അത് നടക്കില്ല. ഒരുതരത്തിലും അനധികൃതമായ ഗിഫ്റ്റുകള്‍ക്കുള്ള ഒരു റൈറ്റും നമുക്ക് ആര്‍ക്കുമില്ല. ബട്ടണ്‍ ക്യാമറ വച്ച് വീഡിയോ ഷൂട്ട് ചെയ്യാന്‍ ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട് – മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടര്‍ സംസ്ഥാനത്ത് ശക്തമായി പുരോഗമിക്കുകയാണ്. അതിനിടെയാണ് മന്ത്രിയുടെ വിമര്‍ശനം.
തിരുവനന്തപുരത്ത് എക്‌സൈസ് കമ്മീഷണറേറ്റില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തിയത്.

2nd paragraph