Main Banner

ഓഗസ്റ്റ് 14-ലെ ഡി.സി.സി സ്വീകരണം വൻ വിജയമാക്കാൻ തീരുമാനം; തിരൂർ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ചേർന്നു


​തിരൂർ: മലപ്പുറം ജില്ലയിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിനും എം.എൽ.എമാരായ വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, നൗഷാദലി എന്നിവർക്കും ഓഗസ്റ്റ് 14-ന് മലപ്പുറത്ത് ഡി.സി.സി നൽകുന്ന പൗരസ്വീകരണം വൻ വിജയമാക്കുവാൻ തിരൂർ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു.
​തുവ്വക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്ന കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
​ചടങ്ങിൽ നേതാക്കളായ വി. സുധാകരൻ, റഷീദ് പറമ്പൻ, ഷാഹിദ് ആനക്കയം, എ. ഗോപാലകൃഷ്ണൻ, പി. രാമൻകുട്ടി, റസാക്ക് മാസ്റ്റർ, ഫസലുദീൻ വാരണക്കാര തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും കൺവെൻഷനിൽ തീരുമാനമായി.