Main Banner

ഓണം സ്വർണോത്സവത്തിന് തിരൂർ മെജസ്റ്റിക് ജ്വല്ലേഴ്സിൽ തുടക്കമായി

 

തിരൂർ: കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണം സ്വർണോത്സവത്തിന് തിരൂരിൽ തുടക്കമായി.

1 st paragraph

തിരൂർ ഏരിയ തല ഉദ്ഘാടനം മെജസ്റ്റിക് ജ്വല്ലേഴ്സിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അഗം ആരതി പ്രദീപ് ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് നിർവ്വഹിച്ചു.

2nd paragraph

ആദ്യ കൂപ്പൺ വിതരണം ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.ടി.അബ്ദുൾ അസീസ് നിർവ്വഹിച്ചു. തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ആദ്യ കൂപ്പൺ ഏറ്റ് വാങ്ങി.

എം. മുസ്തഫ ചടങ്ങിൽ അദ്യക്ഷത വഹിച്ചു. തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ജനൽ സെക്രട്ടറി പി.പി.അബ്ദുൾ റഹ്മാൻ ,അഹമ്മദ് പൂവിൽ, മമ്മി ചെറുതോട്ടത്തിൽ, ശിഹാബ് ലിയ, കെ.ഖാലിദ് കുട്ടി, എന്നിവർ പ്രസംഗിച്ചു. കെ.ജയപ്രകാശ്, ഹൈനസ്സ് ബാവ ,അബ്ദുൾ ലത്തീഫ് പൂവിൽ രവി എലൈറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.