Main Banner

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട് നമുക്കൊപ്പമുണ്ടാകും.

1 st paragraph

അതുല്യ സംഗീതജ്ഞൻ ജി ദേവരാജന്റെ ശിഷ്യനായാണ് ജോൺസൺ മാഷ് തുടക്കം കുറിച്ചത്. ഹാർമോണിയത്തോടും ഗിറ്റാറിനോടുമാടിരുന്നു പ്രിയം. ആരവം എന്ന ഭരതൻ സിനിമയിലൂടെയാണ് ജോൺസൺ മാഷ് സിനിമാലോകത്തേക്കെത്തുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവൻ എന്നിങ്ങനെ പതിനേഴോളം പദ്മരാജൻ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ് എന്നിവരുടെ സിനിമകളും ജോൺസൺ ടച്ചുള്ളവയാണ്. ജോൺസൺ സംഗീതത്തിന്റെ അപാരമായ വശീകരണ സിദ്ധിയിൽ വീണുപോയ നമുക്ക് ആ മരണം എങ്ങനെ ഉൾക്കൊള്ളാനാകും? ഇനിയൊന്നു പാടൂ ഹൃദയമേ എന്ന് നമ്മൾ ഒരിക്കൽക്കൂടി മനസിൽ പാടിയിരിക്കും.

2nd paragraph