Main Banner

ജില്ലാ സ്പീഷിസ് പ്രഖ്യാപനം: മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന സമിതി 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ജില്ലയുടെ തനത് സ്പീഷിസ് കണ്ടെത്തലും പ്രഖ്യാപനവും’ എന്ന നൂതന പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയുടെ തനത് സ്പീഷിസുകളെ തിരഞ്ഞെടുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു.

1 st paragraph

മലപ്പുറം ജില്ലയുടെ തനതായ സസ്യം, പുഷ്പം, ചിത്രശലഭം, തുമ്പി, തവള, ഉരഗം, പക്ഷി, ജലജീവി/മത്സ്യം, സസ്തനി എന്നീ വിഭാഗങ്ങളിലേക്കാണ് പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരമുള്ളത്. നിർദ്ദേശിക്കുന്ന ജീവിവർഗ്ഗത്തിന്റെ മലയാളം പേര്, ശാസ്ത്രീയ നാമം, അവ കാണപ്പെടുന്ന ആവാസവ്യവസ്ഥ, പ്രത്യേകതകൾ, കൂടാതെ അവയെ ജില്ലയുടെ ഔദ്യോഗിക ജീവിവർഗ്ഗമായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ചിത്രങ്ങൾ ലഭ്യമാണെങ്കിൽ അവയും നിർദ്ദേശത്തോടൊപ്പം സമർപ്പിക്കണം.

താത്പര്യമുള്ളവർ സെപ്റ്റംബർ 16-ന് മുൻപായി mlpdcksbb@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ അയക്കണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മാനദണ്ഡമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ https://keralabiodiversity.org/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9633109013.

2nd paragraph