Main Banner

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ എത്തി

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു ഇവന്റിലെ പ്രധാന ആകർഷണങ്ങൾ.

1 st paragraph

ആപ്പിളിന്റെ പുതിയ സി.ഇ.ഒ ജോൺ ടേനസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ അവതരണ ചടങ്ങാണ് നടന്നത്. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ ഫോൺ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ് അനുഭവവും നൽകുന്ന ബുക്ക് സ്‌റ്റൈൽ ഡിസൈനാണിതിന്. വലിയ സ്‌ക്രീനിൽ ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ആപ്പിൾ പെൻസിൽസപ്പോർട്ടും ഇതിലുണ്ട്. ഐഫോൺ 18 പ്രോയും പ്രോ മാക്‌സുമാണ് പുറത്തിറങ്ങിയ മറ്റു മോഡലുകൾ. പെർഫോമൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോസസ്സിംഗിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന A20 പ്രോ ചിപ്പിന്റെ കരുത്താണ് ഈ ഫോണുകൾക്കുള്ളത്.

കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ നൽകുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും പുതിയ പ്രോ-ഗ്രേഡ് വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫും വേഗത്തിലുള്ള ചാർജിംഗ് സൗകര്യവും പുതിയ മോഡലുകൾ ഉറപ്പുനൽകുന്നു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന അത്യാധുനിക ഫീച്ചറുകളോടെയാണ് ആപ്പിൾ വാച്ച് സീരീസ് 12 എത്തിയത്. രക്തസമ്മർദ്ദം, സ്ലീപ്പ് ആപ്നിയ തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കാനുള്ള നൂതന സെൻസറുകൾ ഇതിലുണ്ട്. കൂടുതൽ തെളിച്ചമുള്ള ഓൾവേസ്-ഓൺ ഡിസ്പ്ലേയും ദൈർഘ്യമേറിയ ബാറ്ററി ലൈഫും ഇതിന്റെ സവിശേഷതയാണ്. പ്രീമിയം ഫീച്ചറുകൾ ഉള്ളതുകൊണ്ടുതന്നെ ഉയർന്ന വിലനിരക്കിലാണ് പുതിയ ഫ്‌ലാഗ്ഷിപ്പ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്.

2nd paragraph