Main Banner

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്സുകള്‍: രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. നാലാം തരം (19-ാം ബാച്ച്), ഏഴാംതരം (20-ാം ബാച്ച്), പത്താം തരം (20-ാം ബാച്ച്), ഹയര്‍ സെക്കന്‍ഡറി (11-ാം ബാച്ച്) കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ കാലാവധിയാണ് സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചത്. പത്താംതരം, ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ പിഴയില്ലാതെ സെപ്റ്റംബര്‍ 25 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെയും അപേക്ഷിക്കാം.

1 st paragraph

കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ഗ്രാമ പഞ്ചായത്ത്/നഗരസഭ) പ്രേരകുമാരുമായോ ബന്ധപ്പെടാം. ഫോണ്‍ ഫോണ്‍: 0483 2734670, 9446630185.