മലപ്പുറം ജില്ലാ ജോബ് ഫെയർ 28 ന്


മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 28 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം.
പെരിന്തൽമണ്ണയിലെ വി2 റീറ്റെയ്ൽ, വയനാട്, മലപ്പുറം, പാലക്കാട് ഷോറൂമുകളുള്ള ബ്യൂട്ടി മാർക്ക്, വെൽ വിൻ ഗ്രൂപ്പ്, മഞ്ചേരി എം.എ.എൽ.ഇ ട്രസ്റ്റ്, ആദിത്യ ബിർള ക്യാപിറ്റൽ എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. മുൻപ് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം സൗജന്യമാണ്.

അല്ലാത്തവർക്ക് 300 രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഉദ്യോഗാർത്ഥികൾ ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയുടെ ആറ് പകർപ്പുകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0483-2734737, 8078428570.
