പരപ്പനങ്ങാടി എൽ.ബി.എസ്. സെന്ററിൽ പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), എസ്.എസ്.എൽ.സി യുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഡി.സി.എ) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗം വിദ്യാർഥികൾക്ക് കോഴ്സ് സൗജന്യമായിരിക്കും. lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0494 2411135, 9995334453.
