Main Banner

മലപ്പുറം ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

മലപ്പുറം ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗം എ.ഡി.എം സാദിഖ് പി.ഒ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംരക്ഷണം, അവകാശങ്ങള്‍, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ശിശുക്ഷേമ സമിതി നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് എ.ഡി.എം പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ച ചെയ്തു.

1 st paragraph

കുട്ടികള്‍ക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും അര്‍ഹരായ കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും വരവ്-ചെലവ് കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപം നല്‍കി.

മലപ്പുറം ഡി.വൈ.എസ്.പി മുഹമ്മദ് ഹനീഫ, ഡി.ഡബ്ലിയു.സി.ഡി.ഒ ശ്യാം ശങ്കര്‍, മലപ്പുറം ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി സതീശന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. ജയപ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പി. ഫസല്‍, തിരൂരങ്ങാടി ഡി.ഇ.ഒ സക്കീന, സി എസ് സുരേഷ് കുമാര്‍, ശിശുക്ഷേമ സമിതി ഭാരവാഹികളും അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു

2nd paragraph