Main Banner

ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വിധേയരായ ആളുകളല്ലേ; ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രി പി കെ ബഷീര്‍

ഡല്‍ഹി: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രി പി കെ ബഷീര്‍. തങ്ങളെല്ലാം പാര്‍ട്ടിക്ക് വിധേയരാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്നും പികെ ബഷീര്‍ പറഞ്ഞു.

1 st paragraph

അതൊക്കെ നിങ്ങളുടെ ഭാവനയാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. വിവാദങ്ങള്‍ നിങ്ങളുണ്ടാക്കുന്നതാണ്. ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വിധേയരായ ആളുകളല്ലേ. പിന്നെ പെരുമാറ്റചട്ടം എന്തിനാണ് – അദ്ദേഹം പറഞ്ഞു.

തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി സര്‍ക്കാര്‍ വാഹനം ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ റെയ്ഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് മാര്‍ഗരേഖ കൊണ്ടുവരാനുള്ള നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2nd paragraph

അതേസമയം, സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെഎം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുയര്‍ന്നു. ഹൈക്കോടതി അഭിഭാഷകനാണ് ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്നും സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധം. ദേശീയപതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്തു. കെഎം ഷാജിയുടെ നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം. ഉടമ വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയെന്നും പരാതിയില്‍ പറയുന്നു.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വാഹനം ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ചിഹ്നങ്ങള്‍ ദുരുപോഗം ചെയ്തതില്‍ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.