Fincat

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.

1 st paragraph

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറിൽ അച്ചടിച്ച് വിതരണം ചെയ്യാതെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ വിതരണം ചെയ്യുക. കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് നടപടി.

2nd paragraph

കഴിഞ്ഞ വർഷം ബാഹി ഖാട്ട അഥവാ തുകൽ സഞ്ചിയിൽ ബജറ്റ് കൊണ്ടുവന്ന് ധനമന്ത്രി നിർമലാ സീതാരാമൻ കൗതുകം സൃഷ്ടിച്ചിരുന്നു. കൊളോണിയൽ കാലം മുതൽ ബ്രീഫ്കേസിലാണ് ബജറ്റ് പേപ്പറുകൾ കൊണ്ടുവന്നിരുന്നത്. ഈ രീതിയാണ് നിർമലാ സീതാരാമൻ പൊളിച്ചെഴുതിയത്.