സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മങ്ങാട്ടുപുലം : തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ഐ ഫൗണ്ടേഷന്റെയും പുവ്വല്ലൂര്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മങ്ങാട്ടുപുലം എ എം യു പി സ്‌കൂളില്‍ വെച്ച് നടത്തി. കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു.

പൂവ്വല്ലൂര് മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ആസിഫ് മുട്ടിയറക്കല്‍, പി. കെ ശെരീഫ പ്രസംഗിച്ചു. തണല്‍ സൊസൈറ്റി രക്ഷാധികാരി പ്രൊഫ. സി പി കുഞ്ഞഹമ്മദ് സ്വാഗതവും ട്രഷറര്‍ ഉസ്മാന്‍ ചോലക്കല്‍ നന്ദിയും പറഞ്ഞു.