യങ് ഡെമോക്രാറ്റ്സ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു


തിരൂർ :മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ് ഐ ആർ റദ്ദാക്കുക, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നൈറ്റ് മാർച്ച് നടത്തി.
തിരൂർ താഴേപാലത്ത് നിന്നും ആരംഭിച്ച മാർച്ച് ബസ്റ്റാന്റിൽ അവസാനിച്ചു.യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിൻ കൺവീനർ സുഹൈബ് ഒഴൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറിനെതിരെ ഉടനെ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല ജോയിൻ കൺവീനർ ഇസ്മായിൽ വെളിയങ്കോട്,അഷിയ റിൻസി,കമ്മിറ്റി അംഗങ്ങൾ ടി മുഹമ്മദ് അലി,മുസ്തഫ ഷാനൂരി, സഫുവാൻ അയങ്കലം,സകരിയ പൊന്നാനി,ഫവാസ് ഒഴൂർ, എന്നിവർ നേതൃത്വം നൽകി.
