Main Banner

മന്ത്രി കെ.എം ഷാജിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ച സംഭവം; ബിജെപി പ്രവർത്തകൻ രഞ്ജിത് അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി പ്രവർത്തകൻ രഞ്ജിത് ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ കൂടാതെ മറ്റു മൂന്നു പേരെ കൂടി പ്രതി ചേർത്തിരുന്നു.

1 st paragraph

ഇന്ന് യുവമോർച്ച പ്രവർത്തകർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. കന്റോൺമെന്റ് പോലീസാണ് കണ്ടാലറിയാവുന്ന യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ നിർദേശം തള്ളിയാണ് പൊലീസ് നടപടി.

സെക്രട്ടേറിയറ്റിന് സമീപമുള്ള വാൻറോസ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മന്ത്രിയെ യുവമോർച്ച പ്രവർത്തകർ തടയുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്ന് ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങിയ മന്ത്രി കെ.എം. ഷാജി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോറിക്ഷയും തടഞ്ഞു.

2nd paragraph

പൈലറ്റും എസ്കോർട്ടും ഇല്ലാതെയാണ് മന്ത്രി യാത്ര ചെയ്തിരുന്നത്. അര മണിക്കൂറോളമാണ് പ്രതിഷേധത്തെ തുടർന്ന് മന്ത്രി റോഡിൽ കുടുങ്ങിയത്. തുടർന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ മന്ത്രി നടന്നാണ് അവിടെ നിന്നും പോയത്.

കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ ബിജെപിയും യുവമോർച്ച ഉൾപ്പെടെയുള്ള പോഷക സംഘടനകളും കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്.