Main Banner

പറവണ്ണ സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

തിരൂർ: വിദ്യാഭ്യാസ മേഖലയിൽ കാലത്തിനൊത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ പറഞ്ഞു. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വലിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരൂർ പറവണ്ണ ജി.എം.യു.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പറവണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിക്കുന്നതിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് സയൻസ് തുടങ്ങിയ നവീന ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിലൂടെയും വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​പഠനത്തോടൊപ്പം കുട്ടികളുടെ പ്രത്യേക അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന രീതികളിലേക്ക് വിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വ്യത്യസ്തമായ അഭിരുചികളെയും നൈസർഗികമായ കഴിവുകളെയും കണ്ടെത്തി അവരെ ആ മേഖലയിൽ പ്രാവീണ്യമുള്ളവരാക്കാൻ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ സംവിധാനങ്ങൾ ഒരുക്കുന്ന പുതിയ രീതികളാണ് വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. യു.പി. ക്ലാസുകൾ തൊട്ട് കുട്ടികളുടെ അഭിരുചികൾ നിരീക്ഷിച്ചും കണ്ടെത്തിയും പ്രോത്സാഹിപ്പിക്കുന്ന പരിപാടിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

1 st paragraph

​കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.85 കോടി രൂപ ചെലവഴിച്ചാണ് പറവണ്ണ ജി.എം.യു.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് (കെട്ടിട ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുകുളത്ത് പദ്ധതി രേഖ അവതരിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീന എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം ആരതി പ്രദീപ്, വെട്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നുസൈബാനു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സിദ്ദീഖ്, വെട്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ജലീൽ അലിഇല്ലം, പി. അജിനി, നംസീറ ജലീൽ, തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, പി.ടി.എ. പ്രസിഡന്റ് ടി.പി. ജെയ്സൽ, ഹെഡ്മാസ്റ്റർ വി. അബ്ദുസിയാദ്, സ്റ്റാഫ് സെക്രട്ടറി ആർ. ബിജുമോൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

​പറവണ്ണ ജി.വി.എച്ച്.എസ്.എസിൽ നടന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസി മുഖ്യാതിഥിയായിരുന്നു. വെട്ടം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പി.വി. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീന, ജില്ലാ പഞ്ചായത്ത് അംഗം ആരതി പ്രദീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറമ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നുസൈബാനു, ബ്ലോക്ക് പഞ്ചായത്തംഗം സിദ്ദീഖ് പുതിയകത്ത്, വാർഡ് അംഗങ്ങളായ അബ്ദുൾ ജലീൽ അലിഇല്ലം, സി.പി. നംസീറ, പി. അജിനി, പി.ടി.എ. പ്രസിഡന്റ് കെ. നാസർ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എൻ.കെ. ബൈജു, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ പി. മുഹമ്മദ് ഇസ്മായിൽ, ഹെഡ്മിസ്ട്രസ് സജ്ന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

2nd paragraph