Main Banner

ദുബായിൽ സിദ് ശ്രീറാമിന്റെ സംഗീതവിരുന്ന്; ‘Sing India’ നവംബർ 22ന്

തെന്നിന്ത്യൻ സംഗീതപ്രേമികൾക്കായി മറക്കാനാകാത്ത സംഗീതരാത്രിയുമായി പ്രശസ്ത ഗായകൻ സിദ് ശ്രീറാം എത്തുന്നു. ദുബായിലെ ഷബാബ് അൽ അഹ്‍ലി ക്ലബ്ബ് അൽ മാംസാർ ബ്രാഞ്ചിൽ ആണ് സംഗീതപരിപാടി അരങ്ങേറുന്നത്. നവംബർ 22നാണ് Sing India എന്ന പേരിൽ സം​ഗീത വിരുന്ന് നടക്കുക.

1 st paragraph

തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും.

ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.

2nd paragraph