Main Banner

സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി; മച്ചാർ തങ്ങളുടെ ടീമിൽ അംഗമായതിൽ അഭിമാനമെന്ന് ഷെയ്ഖ് ഹംദാൻ

ദുബായ്: ഫ്ലൈ ദുബായ് വിമാനം അടിയന്തര ലാൻഡിങ് നടത്തി ലോകപ്രശംസ നേടിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. സ്മിത്ത് മച്ചാർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് ദുബായ് കിരീടാവകാശി സന്ദർശിച്ചത്. മച്ചാർ തങ്ങളുടെ ടീമിൽ അംഗമായതിൽ അഭിമാനം എന്ന് ഷെയ്ഖ് ഹംദാൻ പ്രതികരിച്ചു. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

1 st paragraph

സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. . ക്രാഷ് ആക്‌സ് ഉപയോഗിച്ചാണ് സ്മിത്ത് മച്ചാറിനെ ആക്രമിച്ചത്. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ പൈലറ്റാകാൻ എങ്ങനെ അനുമതി ലഭിച്ചു എന്നതിൽ അവ്യക്തതയുണ്ട്.സൗദി അറേബ്യയിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജൻസികളും ഈ അന്വേഷണത്തിൽ പങ്കാളികളാകുന്നുണ്ട്.

2025 ഫെബ്രുവരിയിലാണ് ഇയാൾ ഒമാൻ എയർ വിട്ടത്. തുടർന്ന് റോയൽ എയർ മാറോക്കിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്‌ളൈ ദുബായിൽ ചേർന്നത്. ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഈ അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വിഡിയോ പോസ്റ്റ്. ഇതിൽ ഇസ്രായേലി എയർലൈനുകളായ ‘എൽ അൽ’ , ‘അർകിയ’ എന്നിവയുടെ വിമാനങ്ങൾ കാണിക്കുന്നുണ്ട്. അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി, 2009-ൽ സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയ എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

2nd paragraph

രണ്ടാമത്തെ പോസ്റ്റിൽ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു. കൂടാതെ, ഇയാളുടെ പഴയ എക്‌സ് സമൂഹമാധ്യമഅക്കൗണ്ട് വിശകലനം ചെയ്തതിൽ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.