Main Banner

വെട്ടം വി ആർ സിയിൽ ലോക മാനസികാരോഗ്യ വാരാചരണം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

ആരോഗ്യവകുപ്പും തിരൂർ വെട്ടം വി.ആർ.സി. ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ വാരാചരണത്തിന് സമാപനമായി. വാരാചരണ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മാനസികാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും വൈകാരിക ക്ഷേമവും ഉറപ്പുവരുത്താൻ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മഞ്ചേരി ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജ് എ.വി. മൃദുല മുഖ്യാതിഥിയായിരുന്നു.

1 st paragraph

വാരാചരണത്തോടനുബന്ധിച്ച് ബോധവത്കരണ വാക്കത്തോൺ, പ്രീ-പ്രൈമറി അധ്യാപക പരിശീലനം, കലാമേള, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിദഗ്ധ ചർച്ചകൾ എന്നിവ നടന്നു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകളായ ഡോ. ഹാസിഫ് സയ്യിദ്, ഡോ. ഷാലിമ ഷംസുദ്ദീൻ, ഡോ. കെ.എൻ. നിബുൻ എന്നിവർ വിവിധ ബോധവത്കരണ സെഷനുകൾക്ക് നേതൃത്വം നൽകി.

റിട്ടയേഡ് ജസ്റ്റിസ് രമേഷ് ഭായ്, വി.ആർ.സി. ഡയറക്ടർ സി.എം. മുഹമ്മദ്, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ആർ. ബിനു, സീനിയർ സൈക്കാട്രിസ്റ്റുകളായ ഡോ. നിബുൻ, ഡോ. ആസിഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇഖ്ബാൽ, കെ.ടി.ഒ. അബ്ദുല്ല, മാനേജിംഗ് ഡയറക്ടർ ഹൈദരലി എന്നിവരും വിവിധ കോളേജുകളിൽ നിന്നുള്ള സൈക്കോളജി വിദ്യാർഥികളും പങ്കെടുത്തു.

 

2nd paragraph