Main Banner

ബിഗ് ബോസ് മത്സരാർത്ഥി താഷിക്കെതിരെ  മോഹൻലാലിൻ്റെ വ്യക്തിഹത്യ ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

​ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ വാരാന്ത്യ എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ മത്സരാർത്ഥിയായ താഷിയെ വ്യക്തിഹത്യ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഷോയിലെ നിയമലംഘനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും മത്സരാർത്ഥികളെ തിരുത്താനും അവതാരകന് അധികാരമുണ്ടെങ്കിലും, ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പരസ്യമായി അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നാണ് പ്രേക്ഷകരുടെ വാദം.

1 st paragraph

​സന്തോഷ് രാജ് എന്ന മുൻ പേര് മാറ്റി ‘താഷി’ എന്ന പുതിയ പേര് സ്വീകരിച്ചാണ് താരം ഷോയിലെത്തിയത്. എന്നാൽ താൻ ഉപയോഗിക്കാൻ ആഗ്രഹിക്കാത്തതും ഉപേക്ഷിച്ചതുമായ പഴയ പേര് പരാമർശിച്ച് മോഹൻലാൽ പരിഹസിച്ചെന്നും, മറ്റ് മത്സരാർത്ഥികളെക്കൊണ്ട് ആ പേര് വിളിപ്പിച്ചെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം.

​ഒരു വ്യക്തി സ്വയം തെരഞ്ഞെടുത്ത സ്വത്വത്തെയും പേരിനെയും അംഗീകരിക്കാതെ, പഴയ പേര് വിളിച്ച് പരിഹസിക്കുന്നത് തികഞ്ഞ വ്യക്തിഹത്യയാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളാണ് വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം മത്സരാർത്ഥിയെ മാനസികമായി തളർത്തുന്ന ഇത്തരം സമീപനങ്ങൾ അവതാരകന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രതികരണം.

2nd paragraph