Main Banner

ഓപ്പറേഷന്‍ തൂഫാന്‍: മലപ്പുറത്ത് അഞ്ച് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1159 കേസുകള്‍

ലഹരി മാഫിയയ്‌ക്കെതിരെ കേരള പോലീസ് ആരംഭിച്ച് ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ അഞ്ച് മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ ആകെ 1159 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ കേസുകളിലായി ആറ് സ്ത്രീകളും ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമടക്കം 1365 പേര്‍ പിടിയിലായിട്ടുണ്ട്.

1 st paragraph

16 കോടി 14 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 131 കിലോയിലധികം വിവിധ മയക്കുമരുന്നുകളാണ് പോലീസ് പിടികൂടിയത്. ഇതില്‍ 15 കോടി 59 ലക്ഷം രൂപ വിലവരുന്ന 15 കിലോയിലധികം എം.ഡി.എം.എ., 35 ലക്ഷത്തിലധികം വിലവരുന്ന 71 കിലോ കഞ്ചാവ്, 29 കഞ്ചാവ് ചെടികള്‍ എന്നിവ ഉള്‍പ്പെടുന്നു. മഞ്ചേരിയില്‍ നിന്ന് പിടികൂടിയ 12.8 കിലോ എം.ഡി.എം.എ. വേട്ടയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കൂടാതെ, ലക്ഷക്കണക്കിന് രൂപ വിലവരുന്ന മെത്തഫെറ്റമിന്‍, ബ്രൗണ്‍ ഷുഗര്‍, കൊക്കൈന്‍, ഹാഷിഷ് ഓയില്‍ തുടങ്ങിയ രാസ ലഹരികളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, നര്‍കോട്ടിക് ഡി.വൈ.എസ്.പി. എ എന്‍ ഒ സിബി എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് ഡാന്‍സാഫ് ടീമുകളാണ് ജില്ലയില്‍ ഈ പ്രത്യേക പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

2nd paragraph