സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത വായ്പ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) ജില്ലയിലെ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് വ്യക്തിഗത വായ്പ നൽകുന്നു. ഒൻപത് ശതമാനം മുതൽ 11 ശതമാനം വരെയാണ് പലിശ നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ കോർപ്പറേഷന്റെ വെബ്സൈറ്റായ ksbcdc.com ലെ ‘ജാലകം’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. ഫോൺ: 0483 2734114, 2734115.
