കേരളമടക്കമുള്ള സംസ്ഥാനങ്ങളില് വോട്ടര്പട്ടിക പുതുക്കല്; നടപടികള് നവംബറില് തുടങ്ങും

ഡല്ഹി: എസ്ഐആര് വിവാദങ്ങള്ക്കിടെ, കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്പട്ടിക പുതുക്കല്. സമഗ്ര വോട്ടര് പട്ടിക പരിഷ്കരണം പൂര്ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്പട്ടിക പുതുക്കല്. അന്തിമ വോട്ടര്പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് വോട്ടര്പട്ടിക പുതുക്കല് നടപടികള് നവംബറില് ആരംഭിക്കുക. നവംബര് 12ന് കരട് വോട്ടര്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര് 11 വരെ പരാതികളും അവകാശവാദങ്ങളും സമര്പ്പിക്കാം. അന്തിമ വോട്ടര്പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നവംബറില് ഈ നടപടികള് ആരംഭിക്കുക.
403 അംഗ ഉത്തര്പ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വര്ഷം മെയ് 22 ന് അവസാനിക്കാനിരിക്കുകയാണ്. മണിപ്പൂര്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ്ഐആറിനെതിരെ തെരുവില് പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് വോട്ടര്പട്ടിക പുതുക്കല് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

