Main Banner

KSEB ചെയർമാന്റെ മാറ്റം സ്വാഭാവികം, പിണറായി സർക്കാരിൻ്റെ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അം​ഗീകാരം നൽകി മന്ത്രിസഭ. സ്വപ്നപദ്ധതിയുടെ ഭാ​ഗമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോ​ഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

1 st paragraph

പിഎസ്‌സി ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടിക്ക് കേന്ദ്രത്തിന് ശുപാർശ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഗവർണർ ശുപാർശ ചെയ്തത് നടപടിക്രമങ്ങൾ അനുസരിച്ചല്ല. സർക്കാരുമായി കൂടിയാലോചന നടത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും വി.ഡി.സതീശൻ ആരോപിച്ചു.

എന്നാൽ പിഎസ്‌സിയിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അതിനെതിരെ ശുദ്ധീകരണ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ശുപാർശ ചെയ്തു എന്നതിൻ്റെ പേരിൽ പ്രതിപക്ഷം പിഎസ്‌സിയിലെ എല്ലാവരെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് രണ്ടും രണ്ട് വിഷയങ്ങളാണ്. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2nd paragraph

കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ​ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. KSEB ചെയർമാനെ മാറ്റിയതിൽ മുഖ്യമന്ത്രി പ്രതികരിച്ചു. സ്ഥലംമാറ്റം സ്വാഭാവികമായി നടക്കുന്നതാണ്. ഒരാളെ മാത്രമല്ല മാറ്റിയത്. സീനിയറായ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ഹിമാചൽ സർക്കാരും സ്വകാര്യ സ്ഥാപനമായ GNA യും വൈദ്യുതി വാങ്ങിക്കാൻ നിർദ്ദേശം വന്നു. ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭമുണ്ടാകും. പീക്ക് അവറിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകും.

പിണറായിയുടെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങി. ജിഎൻഎ കരാറിനെ മന്ത്രിയും ചെയര്‍മാനും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരും. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സര്‍ക്കാര്‍ 2025-26ൽ സ്വകാര്യ വൈദ്യുതി വാങ്ങി. അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങി.

പുതിയ ബാറുകള്‍ അനുവദിച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ മദ്യ നയം ഉടനെന്നും കൂട്ടിച്ചേര്‍ത്തു. എൽപിഎസ്റ്റി സമരക്കാരോട് അനുഭാവ നിലപാടാണുള്ളത്. എട്ട് തവണ അവരുമായി ചര്‍ച്ച നടത്തി. മുടി മുറിക്കുന്നത് കണ്ട് കണ്ണുനിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.