തിരുന്നാവായ സർവോദയ മേള ഫെബ്രുവരി 10 മുതൽ 12 വരെ നടക്കും.
തവനൂർ: മഹാത്മാഗാന്ധിയുടെ ചിതാഭസ്മ നിമജ്ജന സ്മരണയിലെ തിരുന്നാവായ സർവോദയ മേള ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി തവനൂർ കേളപ്പജി നഗർ, തിരുനാവായ ഗാന്ധി സ്തൂപം എന്നിവിടങ്ങളിലായി കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തുന്നതിന് സംഘാടക സമിതി യോഗം തീരുമാനിച്ചു.
ഫെബ്രുവരി 10ന് വൈകു: 4.30 ന് കേളപ്പജി സമാധി ക്കു സമീപം ഭാരതപ്പുഴയിൽ കൂറ്റൻ ദേശീയപതാക പട്ടം പോലെ വാനിലേക്ക് ഉയർത്തി മേളക്ക് തുടക്കം കുറിക്കും.
ഫെബ്രുവരി 11ന് വൈകു: 5.30ന് ലളിതമായ രീതിയിലുള്ള മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ നിർവ്വഹിക്കും. മേളാ കമ്മറ്റി ചെയർമാനും സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഡോ.ജോസ് മാത്യു ആധ്യക്ഷത വഹിക്കും. മേളാ വർക്കിങ് ചെയർമാൻ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഗാന്ധി – കേളപ്പജി ദർശനങ്ങളിൽ ചർച്ച നടക്കും. മൺമറഞ്ഞ സർവോദയ നേതാക്കളുടെ അനുസ്മരണവും ഉണ്ടാകും.
12 ന് രാവിലെ 6 മണിക്ക് ശാന്തിയാത്ര തവനൂരിലെ കേളപ്പജി സ്തൂപത്തിലെ പുഷ്പാർച്ചനക്കും, സർവമത പ്രാർത്ഥനക്കും ശേഷം ആരംഭിക്കും. തിരുന്നാവായ ഗാന്ധി സ്മാരക പരിസരത്ത് സമാപിക്കുന്ന ശാന്തിയാത്രക്ക് ശേഷം ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സദസ്സ് മുൻ എം.പി. സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഡോ. ജോസ് മാത്യു ആധ്യക്ഷത വഹിക്കും. വൈകു: 5.30ന് സമാപന സമ്മേളനവും, മേളാ സന്ദേശവും നടക്കും.
സംഘാടക സമിതി യോഗത്തിൽ ഡോ. ജോസ് മാത്യു ആധ്യക്ഷത വഹിച്ചു. സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാൻ അണ്ണക്കമ്പാട്, കോലത്ത് ഗോപാലകൃഷ്ണൻ, മുളക്കൽ മുഹമ്മദലി, ഉമ്മർ ചിറക്കൽ, എം.കെ. സതീഷ് ബാബു, ടി.വി. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.
തിരുന്നാവായ സർവോദയ മേള സംഘാടക സമിതി ഭാരവാഹികൾ
ചെയർമാൻ: ഡോ.ജോസ് മാത്യു
വർക്കിങ്ങ് ചെയർമാൻ:
സി.ഹരിദാസ്
കോ-ഓർഡിനേറ്റർ:
കോലത്ത് ഗോപാലകൃഷ്ണൻ
ട്രഷറർ: ഉമ്മർ ചിറക്കൽ
പ്രോഗ്രാം ചെയർമാൻ:
ഫിറോസ് ഖാൻ അണ്ണക്കമ്പാട്
വൈസ് ചെയർമാൻ :
എം.കെ. സതീഷ് ബാബു ,
സുരേന്ദ്രൻ വെട്ടത്തൂർ
പ്രോഗ്രാം കൺവീനർ :
മുളക്കൽ മുഹമ്മദലി
ജോ’കൺവീനർമാർ
ടി.വി.അബ്ദുൾ സലാം
പ്രണവം പ്രസാദ്