മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകടമരണമോ അപകടം മൂലം പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് അഞ്ച് ലക്ഷം രൂപ വരെയും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണെങ്കില്‍ അപകടം ഭാഗികമായ അംഗവൈകല്യത്തിലേക്ക് നയിക്കുന്ന കേസുകളില്‍ യഥാര്‍ത്ഥ ആശുപത്രി ചെലവായി പരമാവധി 2,00,000 രൂപ വരെ ചികിത്സാ ചെലവിനത്തിലും അപകടമരണം സംഭവിക്കുകയാണെങ്കില്‍

മരണാനന്തര ചെലവിലേക്കായി 2,500 രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി 10000 രൂപ വരെയും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. മാര്‍ച്ച് 31 വരെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ 350 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ അംഗങ്ങളാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ, പ്രൊജക്ട് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0494 2423503.