‘ഓപ്പറേഷൻ റേഞ്ചർ’ പുരോഗമിക്കുന്നു, കഞ്ചാവ് കേസിൽ അയിലക്കാട് നിന്ന് എട്ടുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ റേഞ്ചറി​ന്‍െറ ഭാഗമായി അയിലക്കാട് ഭാഗത്ത് നിന്ന് കഞ്ചാവ് കേസില്‍ എട്ട് പേര്‍ അറസ്​റ്റില്‍. എടപ്പാള്‍ അയിലക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെയാണ് പ്രതികളെ ചങ്ങരംകുളം പൊലീസ് പിടികൂടിയത്​.

ഇവര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കിരണ്‍ എന്ന പ്രതി കഞ്ചാവിന് പകരം കമ്യൂണിസ്​റ്റ്​ പച്ച നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് മാസം മുമ്ബ്​ പൊന്നാനിയില്‍ അറസ്​റ്റിലായിരുന്നു. എട്ട് ബൈക്കും പൊലീസ്
കസ്​റ്റഡിയിലെടുത്തു.