രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ  അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നു : സിനിമാ സംവിധായകന്‍ കെ ബാബുരാജ്

മലപ്പുറം :  രാജ്യത്തെ അടിസ്ഥാന ജന വിഭാഗങ്ങളെ അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന്  സിനിമാ സംവിധായകന്‍ കെ ബാബുരാജ് പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  മലപ്പുറം മൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന കലാ സാഹിത്യ സംസ്‌കാരിക സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഒരു വിഭാഗം ബുദ്ധിജീവികളാണ് ഇതിന് നേതൃത്വംനല്‍കുന്നത്. പ്രമുഖ വാരികകളില്‍ പോലും ഇത്തരം ബുദ്ധിജീവികളുടെ സിദ്ധാന്തങ്ങളാണ് അടിച്ചു വരുന്നത്. ഇതിനെതിരെ ശക്തമായ സാമൂഹ്യ പരിവര്‍ത്തനവും മാറ്റവും ഉണ്ടാക്കാന്‍ ദലിത് സാഹിത്യം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.വര്‍ക്കിംഗ് പ്രസിഡന്റ്  ജോഷി  തിട്ടയില്‍ അധ്യക്ഷത വഹിച്ചു. ഗോപിനാഥ് കോതമംഗലം സ്വാഗതവും കുമാരി വടക്കാഞ്ചേരി നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപടികളും അരങ്ങേറി.

ബാബു കോഴിക്കോട്, മലപ്പുറം ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, വീണ വൈഗ, കെ ആര്‍ മധു കലയത്തോലില്‍, വേലായുധന്‍ പുളിക്കല്‍ എന്നിവര്‍സംസാരിച്ചു.
ഇന്ന് രാവിലെ പത്തിന് മലപ്പുറം ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍വെച്ച് പൊതുസമ്മേളനവും അവാര്‍ഡ് വിതരണവും നടക്കും. സംസ്ഥാന പ്രസിഡന്റ്  തോട്ടപ്പള്ളി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും. കലാരത്്‌ന പുരസ്‌കാരം പി.ഉബൈദുള്ള എം എല്‍ എയും മുന്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എ യും വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എ പി അനില്‍കുമാര്‍ എം എല്‍ എ എന്നിവര്‍ നിര്‍വഹിക്കും. മുന്‍ എം എല്‍ എ മാരായ യു സി രാമന്‍,  സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു രാമങ്കരി, വേലായുധന്‍ പുളിക്കല്‍, എ കെ മണി മൂന്നാര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി. ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സബീര്‍ പി എസ് എ, അജിത്ത് മാട്ടൂര്‍ കണ്ണൂര്‍, കരീം പന്നിത്തടം, ജോഷി തിട്ടയില്‍ , ഡോ. ഹരിനാരായണന്‍, ബിജു ഇരുണാവ്, അനിത എം ഇ , വീണ വൈഗ, കുമാരി വടക്കഞ്ചേരി, ബാബു നെല്ലിക്കുന്ന്, ബാബരാജ് കോട്ടക്കുന്ന്, കെ ആര്‍ മധു, എം ജി സുരേഷ് ബാബു പങ്കെടുക്കും.