വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റിന് തുടക്കം

കോട്ടക്കല്‍: ഐ എം എ കോട്ടക്കല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ കോട്ടക്കല്‍ എ ഡബ്ലിയു എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്‌ലി എബിള്‍ഡില്‍ മുതിര്‍ന്ന ഭിന്നശേഷി കുട്ടികള്‍ക്കായി വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റ് ആരംഭിച്ചു. തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റാണ് ആരംഭിച്ചത്. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഡോ. ഹനീഷ അധ്യക്ഷത വഹിച്ചു.

യൂണിറ്റിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം ഐ എം എ കോട്ടക്കല്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആനന്ദ് നിര്‍വഹിച്ചു. സെക്രട്ടറി ജോ. റജീന, നഗരസഭ മുന്‍ ചെയര്‍മാന്‍ ടി വി സുലൈഖാബി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സി മുഹമ്മദ് കബീര്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് എം പി മൊയ്തീന്‍ നന്ദിയും പറഞ്ഞു.