പച്ചത്തുരുത്ത് കൈയ്യേറിയെന്ന് പരാതി; ദൃശ്യം 2 ന്റെ നിര്‍മാണം തടഞ്ഞു
ഇടുക്കി: മോഹന്‍ലാല്‍ നായകനായ ദൃശ്യം രണ്ടാംപതിപ്പിന്റെ ചിത്രീകരണത്തിനായി പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറി സെറ്റ് നിര്‍മ്മിച്ചുവെന്ന് പരാതി. ഇടുക്കി തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയിലെ സംരക്ഷിത വന പ്രദേശം കൈയ്യേറിയെന്നാണ് പരാതി. പഞ്ചായത്തിന്റെ പരാതിയില്‍ ഇരുപത്തി അയ്യായിരം രൂപ കെട്ടിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ദൃശ്യം ആദ്യപതിപ്പിലെ പൊലീസ് സ്റ്റേഷന് സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിര്‍മ്മിച്ചത്. ഇവിടെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ടിരുന്നു. ഇവിടെയാണ് സിനിമയ്ക്കായി സെറ്റിട്ടത്. ഇതോടെ കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹരിത മിഷന് പ്രവര്‍ത്തകരെത്തി സെറ്റ് നിര്‍മ്മാണം തടയുകയായിരുന്നു.
പച്ചത്തുരുത്ത് പദ്ധതി പ്രദേശമാണെന്ന് അറിയാതെയായിരുന്നു സെറ്റിട്ടതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് ചിത്രീകരണാനുമതി വാങ്ങിയിരുന്നു. മരത്തൈകള്‍ നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്ന് ഉറപ്പ് നല്കി