കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശി സുമ കുമാരി (48) ആണ് അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത്. അവധിക്ക് നാട്ടില്‍ പോയി കുവൈത്തില്‍ മടങ്ങി എത്തിയിട്ട് ഒരു മാസം പിന്നിടുബോൾ ഇവര്‍ കൊറോണ രോഗബാധിതയായത്. ഒരു മകളുണ്ട് നാട്ടിലാണ്. കൊറോണ പ്രോട്ടോകാള്‍ പ്രകാരം സംസ്‌കാര ചടങ്ങുകള്‍ക്ക് കുവൈത്ത് കെഎംസിസി പ്രവര്‍ത്തകര്‍ നേതൃത്വം നൽകി.