മീനടത്തൂരിൽ മൂന്ന് കോടിയുടെ പുതിയ കെട്ടിടം നിർമ്മിക്കും. വി. അബ്ദു റഹിമാൻ എം. എൽ. എ
തിരൂർ: പൊതു വിദ്യാഭ്യാസ ശാക്തീകരണ യ ങ്കത്തിൻ്റെ ഭാഗമായി മീനടത്തൂരിൽ ഗവൺമെൻ്റ് ഹൈസ്കൂളിൽ പുതുതായി മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി വി. അബ്ദുറഹിമാൻ എം. എൽ. എ പറഞ്ഞു.
മീനടത്തൂർ ഗവൺമെൻ്റ് സ്കൂളിൽ പണി പൂർത്തിയായ പുതിയ കെട്ടിടത്തിൻ്റെ ശിലാഫലകം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു
ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ എന്നിവർ പ്രഭാഷണം നടത്തി.
സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി. കെ. എം. ഷാഫി അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് അസിസ്റ്റൻറ് എഞ്ചിനീയർ എം.പി അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സൽമത്ത്, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. എം. മല്ലിക., വൈസ് പ്രസിഡൻ്റ് വി. അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷ വി.കെ.സിനി, അംഗം കെ. നുസ്റത്ത് ബാനു . ഡയറ്റ് പ്രിൻസിപ്പൽ ഡോ: പി.കെ. അബ്ദുൽ ഗഫൂർ, താനൂർ ബി.പി.സി. കെ. കുഞ്ഞികൃഷ്ണൻ പ്രധാനാധ്യാപിക എ.കെ ജീജ, എസ്.എം.സി. ചെയർമാൻ ടി.സമീർ , പി ടി എ പ്രസിഡൻറ് കെ.റിയാസ്, സ്റ്റാഫ് സെക്രട്ടറി പി.ആർ. ബാബുരാജ്, എൻ പി.ലത്തീഫ് , പി. വി. ഗീതി മാധവൻ, റഫീഖ് മീനടത്തൂർ , എം. സൈയതല വി മാസ്റ്റർ, എൻ. ഹനീഫ, കുഞ്ഞുമീനടത്തൂർ എന്നിവർ സംസാരിച്ചു.