ആഴക്കടല്‍ മത്സ്യബന്ധനം; സർക്കാർ പിൻമാറുന്നു.
തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തിൽനിന്ന് സർക്കാർ പിൻമാറുന്നു. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ (െക.എസ്.ഐ.എൻ.സി) ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു.
മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും വിദഗ്ധ പരി ശോധനക്ക് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നു. കരാർ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇ.എം.സി.സിയുമായി ഏർപ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാൻ സർക്കാറിനെ ചെന്നിത്തല വെല്ലുവിളിച്ചിരുന്നു. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എൻ.സി. എം.ഡി എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.