നിയമസഭാ തെരഞ്ഞെടുപ്പ്: പൊതുപരിപാടികള്‍ക്ക് അനുവദിച്ച ഇടങ്ങള്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡലങ്ങളിലും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പൊതുഇടങ്ങള്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം പ്രസിദ്ധപ്പെടുത്തി.
മണ്ഡലാടിസ്ഥാനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങള്‍
1. കൊണ്ടോട്ടി -ചുക്കാന്‍ സ്റ്റേഡിയം കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ് വാഴക്കാട്
2. ഏറനാട്- അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം, എടവണ്ണ സീതി ഹാജി സ്റ്റേഡിയം
3. നിലമ്പൂര്‍- നിലമ്പൂര്‍ ബൈപ്പാസ് റോഡ്, എടക്കര ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ഗ്രൗണ്ട്
4. വണ്ടൂര്‍- വി.എം.സി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട,് വണ്ടൂര്‍
5. മഞ്ചേരി- ജി.ബി.എച്ച്.എസ് ഗ്രൗണ്ട്, മഞ്ചേരി
6. പെരിന്തല്‍മണ്ണ- ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, ഏലംകുളം മിനി സ്റ്റേഡിയം
7. മങ്കട- മങ്കട ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, കടുങ്ങപുരം ഗവ: ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്
8. മലപ്പുറം- കോട്ടപ്പടി സ്റ്റേഡിയം
9. വേങ്ങര- ഐ.യു.എച്ച്.എസ്.എസ് പറപ്പൂര്‍, വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്
10. വള്ളിക്കുന്ന്- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എം.വി.എച്ച്.എസ്.എസ് അരിയല്ലൂര്‍
11. തിരൂരങ്ങാടി- തിരൂരങ്ങാടി യത്തീംഖാന കോമ്പൗണ്ട്, പി.എസ്.എം.ഒ കോളജിന് സമീപം, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി
12. താനൂര്‍- തിറമരുതൂര്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്, താനൂര്‍ ദേവദാര്‍ എച്ച്. എസ്.എസ് ഗ്രൗണ്ട്
13. തിരൂര്‍- തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം, തിരൂര്‍ എച്ച്. എസ്.എസ്. ഗ്രൗണ്ട്
14. കോട്ടക്കല്‍- കോട്ടക്കല്‍ ജി.ആര്‍.എച്ച്്.എസ്.എസ് ഗ്രൗണ്ട്, വളാഞ്ചേരി
എം.ഇ.എസ് കെ.വി.എം കോളജ് ഗ്രൗണ്ട്
15. തവനൂര്‍- എടപ്പാള്‍ എച്ച്.എസ്.എസ് ഗ്രൗണ്ട്
16. പൊന്നാനി- എ.വി. ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, വെളിയങ്കോട് എച്ച്.എസ്.എസ് ഗ്രൗണ്ട്