തീരദേശ ഹർത്താൽ തുടങ്ങി.
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ 24 മണിക്കൂറാണ് ഹർത്താലിന് ആഹ്വാനം.
അമേരിക്കന് കുത്തക കമ്പനികള്‍ക്ക് അനുമതി നൽകാനുണ്ടായ നീക്കം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കുക, മത്സ്യത്തൊഴിലാളി ദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. ഹാർബറുകൾ അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ.