ഇന്ധന വില വീണ്ടും കൂടി

കൊച്ചി: മൂന്നുദിവസം നിശ്ചലമായ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധന​. പെട്രോൾ ലിറ്ററിന്​ 24 പൈസയും ഡീസൽ 16 പൈസയുമാണ്​ കൂടിയത്​. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോൾ വില 93.05, ഡീസൽ 87.54 എന്നിങ്ങനെയായി.

നവംബർ 19ന്​ ശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്​. രാജ്യാന്തര തലത്തിൽ ക്രൂഡ്​ ഓയിൽ വിലയുടെ വർധനയാണ്​ ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ്​ എണ്ണക്കമ്പനികൾ നൽകുന്നത്​.