Fincat

വാഹന പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: രാജ്യത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പങ്കുചേരും. സ്വകാര്യബസ്സുകളും പണിമുടക്കുന്നുണ്ട്. ചരക്ക് വാഹനങ്ങളും ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല.

2nd paragraph

കെഎസ്ആര്‍ടിസിയിലെ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) ഇന്നത്തെ പരീക്ഷകള്‍ മാറ്റി.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.