സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,160 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയത്. അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞു. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4145 രൂപയായി. മാര്‍ച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതിലാണ് അഞ്ചുദിവസം കൊണ്ട് ആയിരത്തിലധികം രൂപയുടെ കുറവ് ഉണ്ടായത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവിലയില്‍ ഇടിവ് വീഴത്തിയിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും കുറയുകയാണ്.