പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി.

റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി. പത്തു രൂപയിൽ നിന്ന് 30 രൂപയായാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. പ്ലാറ്റ് ഫോമുകളിൽ ആളു കൂടുന്നത് ഒഴിവാക്കാനാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പിലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയതായി റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.

 

 

റെയിൽവേയിലെ സാധാരണ നിരക്കുകളിലും റെയിൽവേ വർദ്ധനവ് വരുത്തി. ഏറ്റവും ചെറിയ ദൂരത്തേക്കുള്ളു സാധാരണ ടിക്കറ്റ് 10 രൂപ ആയിരുന്നു. അത് 30 രൂപയായാണ് റെയിൽവേ വർദ്ധിപ്പിച്ചത്. അതേസമയം, പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് ഉയർത്തിയത് ഒരു താൽക്കാലിക നടപടി മാത്രമാണെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

സ്റ്റേഷനുകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും നിയന്ത്രിക്കുന്നതും ഡി ‌ആർ ‌എമ്മുകളുടെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും സ്റ്റേഷനുകളിൽ തിരക്ക് കൂടുന്നതിനുമായി റെയിൽ‌വേ ഭരണകൂടം ഏറ്റെടുക്കുന്ന താൽക്കാലിക നടപടിയും പ്രവർത്തനവുമാണ് ഇതെന്നും കേന്ദ്ര റെയിൽ‌വേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

 

 

കാലാകാലങ്ങളിൽ സാഹചര്യം വിലയിരുത്തിയ ശേഷം ആയിരിക്കും പ്ലാറ്റ്ഫോം ടിക്കറ്റുകൾ വർദ്ധിപ്പിക്കും. ഫീൽഡ് മാനേജ്മെന്റിന്റെ ആവശ്യപ്രകാരം പ്ലാറ്റ്ഫോം ടിക്കറ്റിന്റെ ചാർജുകൾ മാറ്റാനുള്ള അധികാരം ഡി ആർ എമ്മുകൾക്ക് നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത് കാലങ്ങളായി ചെയ്യുന്നതാണെന്നും അതുകൊണ്ടു തന്നെ ഇതിൽ പുതുതായി ഒന്നുമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഫെബ്രുവരിയിൽ ഹ്രസ്വ-വിദൂര പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തിയതിന് പിന്നാലെയാണിത്. ‘അൽപ്പം ഉയർന്ന നിരക്ക്’ അനാവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്താൻ മാത്രമാണെന്ന് റെയിൽവേ അന്ന് പറഞ്ഞിരുന്നു.

 

കൊറോണ മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച കോവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ വന്നപ്പോൾ റെയിൽവേ ആദ്യം സ്പെഷ്യൽ ട്രയിനുകൾ മാത്രമാണ് ഓടിക്കാൻ തീരുമാനിച്ചത്. ആദ്യം ദീർഘദൂര ട്രയിനുകൾ ആയിരുന്നു ഓടിച്ചു തുടങ്ങിയത്. ഇപ്പോൾ, ഹ്രസ്വ ദൂര പാസഞ്ചർ ട്രയിനുകളും സ്പെഷ്യൽ ട്രയിനുകൾ പോലെ ഓടി തുടങ്ങിയിരിക്കുന്നു.